12:14am 28 August 2026
NEWS
ഉണ്ണി മുകുന്ദൻ താരസംഘടനയുടെ ട്രഷറർ പദവി രാജിവെച്ചു

14/01/2025  12:33 PM IST
nila
 ഉണ്ണി മുകുന്ദൻ താരസംഘടനയുടെ ട്രഷറർ പദവി രാജിവെച്ചു

താരസംഘടനയായ അമ്മയുടെ ട്രഷറർ പദവി രാജിവെച്ചെന്ന് ഉണ്ണി മുകുന്ദൻ. സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം ഉണ്ണി മുകുന്ദൻ അറിയിച്ചത്. അടുത്തിടെ ജോലിയുടെ സമ്മർദം കൂടിയത് തന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചെന്ന് ഉണ്ണി മുകുന്ദൻ കുറിപ്പിൽ വ്യക്തമാക്കി. പുതിയ ട്രഷറർ സ്ഥാനമേൽക്കുന്നതുവരെ താൻ തൽസ്ഥാനത്ത് തുടരുമെന്നും അദ്ദേ​ഹം പറഞ്ഞു. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ: 

"ദീർഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മർദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ജീവിതം ബാലൻസ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എൻറേയും കുടുംബത്തിൻറേയും ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻറെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു.


ട്രഷറർ സ്ഥാനാത്തിനിരിക്കെ എന്റെ ഏറ്റവും മികച്ചതാണ് സംഘടനയ്ക്ക് വേണ്ടി നൽകിയത്. എന്നാൽ ഭാവിയിലുള്ള എന്റെ പ്രൊഫഷണൽ പ്രതിബദ്ധതകളെ പരിഗണിച്ച് ട്രഷറർ ഉത്തരവാദിത്തങ്ങളെ ഫലപ്രദമായ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ എന്റെ രാജിക്കത്ത് ഞാൻ സമർപ്പിക്കുകയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ പുതിയ ട്രഷറർ സ്ഥാനമേൽക്കുന്നതുവരെ ഞാൻ തൽസ്ഥാനത്ത് തുടരും. പ്രവർത്തനകാലയളവിൽ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ ട്രസ്റ്റിനോടും സഹപ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു- ഉണ്ണി മുകുന്ദൻ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img